---
title: "തികച്ചും വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തനം ; തലശ്ശേരി പുതിയ ബസ്റ്റാൻ്റിലെ കടലോരം ഹോട്ടൽ ആരോഗ്യ വിഭാഗം പൂട്ടിച്ചു"
english_title: "Operation in extremely unsanitary conditions; Health department of Kadalorem Hotel in New Bustant, Thalassery has been closed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/166591/Operation in extremely unsanitary conditions; Health department of Kadalorem Hotel in New Bustant, Thalassery has been closed"
published_at: "2023-12-02T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656b1a371d499_IMG-20231202-WA0066.jpg"
keywords: []
---

# തികച്ചും വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തനം ; തലശ്ശേരി പുതിയ ബസ്റ്റാൻ്റിലെ കടലോരം ഹോട്ടൽ ആരോഗ്യ വിഭാഗം പൂട്ടിച്ചു

> **Lead Summary:** തികച്ചും വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തനം ; തലശ്ശേരി പുതിയ ബസ്റ്റാൻ്റിലെ കടലോരം ഹോട്ടൽ ആരോഗ്യ വിഭാഗം പൂട്ടിച്ചു.

## Article Content

തികച്ചും വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തനം ; തലശ്ശേരി പുതിയ ബസ്റ്റാൻ്റിലെ കടലോരം ഹോട്ടൽ ആരോഗ്യ വിഭാഗം പൂട്ടിച്ചു.

വൃത്തിഹീനമായ സാഹചര്യങ്ങളോട് വിട്ടുവീഴ്ചയില്ലെന്നും, ജനങ്ങളുടെ ആരോഗ്യമാണ് പ്രധാനമെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. മനുഷ്യ ജീവനും ആരോഗ്യത്തിനും ഹാനികരവുമായ രീതിയിൽ ഭക്ഷണപദാർത്ഥങ്ങൾ പാകം ചെയ്യുന്നത് കണ്ടെത്തിയതിനെതുടർന്ന് തലശ്ശേരി പുതിയ

ബസ് സ്റ്റാൻഡിലെ കണ്ണൂർ ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം പ്രവർത്തിക്കുന്ന കടലോരം ഹോട്ടൽ നഗരസഭാ ആരോഗ്യവിഭാഗം അടച്ചു പൂട്ടി.

അടുക്കളയുടെ തറയും പരിസരവും പൊട്ടിപ്പൊളിഞ്ഞതും മലിനജലം കെട്ടിക്കിടക്കുന്ന അവസ്ഥയിലും ഉപയോഗയോഗ്യമല്ലാത്ത സാധനങ്ങൾ അടുക്കളയിലും പരിസരത്തും കൂട്ടിയിട്ട നിലയിലും, ഫ്രീസറിൽ പാകം ചെയ്യാത്ത കോഴിയിറച്ചി, കക്കയിറച്ചി എന്നിവ സൂക്ഷിച്ചിരിക്കുന്നതിനൊപ്പം പാകം ചെയ്ത

ഭക്ഷണം തുറന്ന രീതിയിൽ സൂക്ഷിച്ചിരിക്കുന്നതും, പാത്രങ്ങൾ കഴുകുന്ന സ്ഥലവും കൈ കഴുകുന്ന സ്ഥലവും വൃത്തിയില്ലാതെയും മലിനജല സംസ്കരണത്തിന് സംവിധാനം ഏർപ്പെടുത്താതെയും തൊഴിലാളികളിൽ ചിലർ ഹെയർ ക്യാപ് ധരിക്കാതെ ജോലി ചെയ്യുന്നതായും പരിശോധനയിൽ കണ്ടെത്തി. പരിശോധനയ്ക്ക് ബി ഡിവിഷൻ ഹെൽത്ത് ഇൻസ്പെക്ടർ രെജിന നേതൃത്വം നൽകി. ഹെൽത്ത് ഇൻസ്പെക്ടർമാരായ അനിൽകുമാർ, കുഞ്ഞിക്കണ്ണൻ എന്നിവർ പങ്കെടുത്തും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/166591/Operation in extremely unsanitary conditions; Health department of Kadalorem Hotel in New Bustant, Thalassery has been closed)